ശ്രീനഗര്‍: കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി ജമ്മു കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഇഖ്ബാല്‍ മാലിക് രാജിവെച്ചു. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വം കോമയിലാണെന്ന് തന്റെ രാജിക്കത്തില്‍ ഇഖ്ബാല്‍ മാലിക് ആരോപിച്ചു.
‘പാര്‍ട്ടി നേതൃത്വം കോമയിലാണ്. ഞങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരും ഇവിടെയില്ല.’ ജമ്മു കശ്മീര്‍ പി.സി.സി പ്രസിഡന്റ് ഗുലാം അഹ്മദ് മിര്‍ന് സമര്‍പ്പിച്ച രാജി കത്തില്‍ ഇഖ്ബാല്‍ ആരോപിച്ചു.ഒരു പതിറ്റാണ്ട് മുമ്പ് താന്‍ പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തേത്. പ്രതികൂലമായ ചില സാഹചര്യങ്ങളെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജി വെക്കുന്നത്. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ ലോബിയാണ്അതില്‍ പ്രധാനമെന്നും ഇഖ്ബാല്‍ മാലിക് ചൂണ്ടിക്കാട്ടി.