ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം ആക്രമണം നടത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്.പ്രകോപനമൊന്നും കൂടാതെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെ പാക്ക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി പ്രത്യാക്രമണം നടത്തിയതായി സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഷെല്ലാക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്.