കുവൈത്ത്: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയെ നിയമിച്ചു.
കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി സമര്‍പ്പിച്ചിരുന്നു.
ക്യാബിനറ്റ് കാര്യ മന്ത്രിയും മുതിര്‍ന്ന ഭരണ കുടുംബാംഗവുമായ രാജകുമാരന് ഷേഖ് മുഹമ്മദ് അബ്ദുള്ള അല്‍ സബയുടെ കൃത്യനിര്‍വ്വഹണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ച് 10 മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് കുറ്റവിചാരണ നോട്ടീസ് സമര്‍പ്പിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ രാജകുടുംബത്തെ പരസ്യവിചാരണയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കുന്നതിനായാണ് മന്ത്രിസഭ രാജിവെച്ചത്.