ജബോങ്ങും മിന്ത്രയും 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു

ബംഗളുരൂ: ജബോങ്ങും മിന്ത്രയും 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുന്നു. വിപണി വിഹിതം ഉയര്‍ത്തുന്നതിനുള്ള നീക്കമാണ് ഇരുകമ്പനികളും നടത്തുന്നത്. സ്മാര്‍ട്ട് ഫോണ്‍ യൂണിറ്റിന് ശേഷമുള്ള ഫ്‌ലിപ് കാര്‍ട്ടിന്റെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറാണ് ജബോങ്ങും മിന്ത്രയും.

വരുന്ന 3 വര്‍ഷത്തിനുളളില്‍ ജബോങ്ങ്- മിന്ത്ര കമ്പനികളുടെ വിപണി മൂല്യം 4 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഓണ്‍ലൈന്‍ ഫാഷന്‍ മാര്‍ക്കറ്റില്‍ 50 ശതമാനം ഓഹരി നിക്ഷേപം നടത്താനും പദ്ധതിയുള്ളതായി മിന്ത്ര ചീഫ് എക്‌സ്‌ക്യൂട്ടീവ് ആനന്ദ് നാരായണന്‍ അറിയിച്ചു. ഫാഷന്‍ യൂണിറ്റുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ഓഫ് ലൈന്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്.

Top