മഞ്ജു വാരിയര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലില്‍ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ ആണ് സൗബിന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍ എന്നാണ് സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തത്. കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും അദ്ദേഹം കുറിച്ചു.
Soubin in Jack and Jill..
One of the most talented actors in India..and the most cooperative and hard working..
God bless pic.twitter.com/vBSLV9GG6U— SantoshSivanASC. ISC (@santoshsivan) May 17, 2019
മഞ്ജുവിന്റെ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള വേഷമാണ് സൗബിന്റേത്.ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകന്‍.
പാര്‍വതി എന്ന കഥാപാത്രമായി മഞ്ജുവും കെഷ്, കുട്ടാപ്‌സ് എന്നീ വേഷങ്ങളില്‍ കാളിദാസും സൗബിനുമെത്തും. മഞ്ജു വാരിയറുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും പാര്‍വതി.എസ്തര്‍ അനില്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഉറുമിയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ലിയ കാന്‍വാസിലൊരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതും സന്തോഷ് ശിവന്‍ തന്നെയാണ്.
ചിത്രം നിര്‍മ്മിക്കുന്നത് ദുബായ് ആസ്ഥാനമായ ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ്. ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.