ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ സന്തോഷ് ശിവന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. കാളിദാസ് ജയറാമും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന് ജാക്ക് ആന്‍ഡ് ജില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസിനെത്തുന്നത്. ദുബായ് കമ്പനിയായ ലെസ്മാന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് റാം സുന്ദറാണ്. അലക്‌സ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സന്തോഷ് ശിവന്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കേരളത്തിലും ലണ്ടനിലുമായാണ് ചിത്രീകരണം നടക്കുക.