ബെയ്ജിങ്ങ് ; തൊളിലാളി വര്‍ഗപാര്‍ട്ടിയെന്ന് ഇനി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിളിക്കാനാവില്ല. ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇ.കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ ഉടമസ്ഥന്‍ ജാക്ക് മാ പാര്‍ട്ടി അംഗമെന്ന് ചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിച്ചു.
ചൈനയുടെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ നാല്‍പതാം വാര്‍ഷികത്തില്‍ ജാക്ക് മാ യെ പാര്‍ട്ടി ആദരിക്കുകയും ചെയ്യും.
മുതലാളിത്തത്തിനും ബൂര്‍ഷ്വാസികള്‍ക്കുമെതിരെ പൊരുതുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു വിശ്വസിക്കുന്ന സഖാക്കളെ ഞെട്ടിക്കുകയാണ് 3470 കോടി ഡോളര്‍ ആസ്തിയുള്ള മുതലാളിയുടെ പാര്‍ട്ടി അംഗത്വം.
38.4 ബില്യണ്‍ ഡോളറാണ് ജാക്ക് മായുടെ ആസ്തി. ചൈന കീഴടക്കിയ ആലിബാബ 2014ല്‍ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരുന്നു. 400 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആലിബാബ ലോകത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒന്നാണ്.
പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അസമത്വം ശക്തമായി നിലനില്‍ക്കുന്ന രാജ്യമാണിന്ന് ചൈന.
നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങിനെ ശക്തമായി പിന്തുണയ്ക്കുന്ന ജാക്ക് മാ ഷീയുടെ പദ്ധതികളെ പരസ്യമായി പിന്തുണച്ചിരുന്നു.
മാധ്യമങ്ങള്‍ക്ക് കര്‍ശന സെന്‍സര്‍ഷിപ്പ് നടപ്പാക്കുകയും ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക്‌നോളജി കമ്പനികളെ നിരന്തരം നിയന്ത്രിക്കുകയും ചെയ്യുന്ന ചൈനയില്‍ ഭരണകൂടത്തെ വാഴ്ത്തിയാണ് ജാക്ക് മാ ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായത്