കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം ജാക്കിചന്ദ് സിങ് ഇനി എഫ് സി ഗോവയ്ക്കു വേണ്ടി ബൂട്ടണിയും. 26കാരനായ ജാക്കിചന്ദ് സിങ് മണിപ്പൂര്‍ സ്വദേശിയാണ്. വെളളിയാഴ്ചയാണ് ജാക്കിയുടെ കൂടുമാറ്റം എഫ് സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ച താരത്തിന്റെ ആദ്യ ഗോള്‍ ഗോവയ്‌ക്കെതിരെയായിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജാക്കി ഗോവയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച താരം 2 ഗോളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.