jacob thomas-affidavit-highcourt

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അനുകൂലിച്ച് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍.

സി.ബി.ഐ നിലപാട് അനാവശ്യവും ദുരൂഹവുമാണ്. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെയുള്ള നടപടിയിലുള്ള പ്രതികാരമാണ് ഹര്‍ജിയില്‍ പറയുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തില്‍ ജേലി ചെയ്തു ശമ്പളം വാങ്ങിയെന്ന ആരോപണം ശരിയല്ല. ശമ്പളമല്ല ഓണറേറിയമാണ് അദ്ദേഹം സ്വീകരിച്ചതെന്നും പിന്നീട് പണം മടക്കി നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പരാതിയില്‍ ജേക്കബ് തോമസിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വസ്തുതകളില്ല.

സംസ്ഥാന സര്‍ക്കാരോ കോടതികളോ ഏതെങ്കിലും കേസ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നിരവധി തടങ്ങള്‍ അറിയിക്കുന്ന സിബിഐ ജേക്കബ് തോമസിനെതിരായ പരാതി കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത് ദുരൂഹമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

കേസ് അടുത്ത മാസം 14ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

Top