സുസ്ഥിര വികസനമെന്നാല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ; സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുവെന്നും, കള്ള് മദ്യം അല്ലാതാകുന്ന സാഹചര്യമിതാണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നും, സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ജേക്കബ് തോമസ് ആരാഞ്ഞു. മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top