തിരുവനന്തപുരം: ധനകാര്യ വിഭാഗം തനിക്കെതിരെ നടത്തിയ പരിശോധനകള്‍ക്കെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്.
താന്‍ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകള്‍ ധനകാര്യ വിഭാഗം പരിശോധിക്കുന്നു. ധനകാര്യ വിഭാഗം തനിക്കെതിരെ ശത്രുതയോടെ പെരുമാറുകയും അന്വേഷണം നടത്തുകയും ചെയ്യുന്നു. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്ന് നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരുന്നു.
തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.
ധനകാര്യ വകുപ്പ് സെക്രട്ടറിയായ കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് കൈമാറിയ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ജേക്കബ് തോമസിനെതിരെയെന്നാണറിയുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതും.