തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അച്ചടക്കലംഘനം നടത്തിയെന്ന മുന്‍നിലപാടിലുറച്ച് സംസ്ഥാനപൊലീസ് മേധാവി ടിപി സെന്‍കുമാര്‍. ജേക്കബ് തോമസ് ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ അര്‍ത്ഥമില്ലാത്തതാണെന്നും,മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും സെന്‍കുമാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
ജേക്കബ് നടത്തിയ വാര്‍ത്തസമ്മേളനങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് സെന്‍കുമാര്‍ തന്റെ നിലപാട് ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
ധാര്‍മ്മിക രോഷമുളളവര്‍ അരവിന്ദ് കേജ്രിവാളിനെ പോലെ സര്‍വീസില്‍ നിന്ന് പുറത്തിറങ്ങി പ്രകടിപ്പിക്കമെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അന്വേഷണഫയലിലും ഔദ്യോഗികചര്‍ച്ചകളിലുമാണ് അഭിപ്രായം തുറന്നു പറയേണ്ടെതെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
ജോലിക്കു വേണ്ടി ജീവിക്കണോ അതോ നീതിക്കു വേണ്ടി ജീവിക്കണോ എന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സ്രാവുകള്‍ക്ക് ഇടയിലുടെ നീന്തേണ്ടി വരുന്ന സാഹസം സംരക്ഷണം ഉണ്ടാകുമോയെന്ന് ഫെയ്‌സ്ബുക്കിലുടെ ജേക്കബ് തോമസ് ആശങ്ക പ്രകടപ്പിക്കുകയും ചെയ്തിരുന്നു.