ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.ജേക്കബ് തോമസ് ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയുടെ കോടതി അലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26 ന് ചീഫ് സെക്രട്ടറി മുഖാന്തിരം അയച്ച പരാതിയില്‍ കേരള ഹൈകോടതിയിലെ ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിനും, പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തിനുമാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത് .ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച നടപടി കോടതിയലക്ഷ്യമാണെന്നാരോപിച്ച് അഭിഭാഷകനായ ബിഎച്ച് മന്‍സൂര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജി പരിഗണനയ്‌ക്കെടുക്കുകയായിരുന്നു.കേരള ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടിക്ക് ജേക്കബ് തോമസ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.