തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു. തിങ്കളാഴ്ചയാണ് ജേക്കബ് തോമസിനെ എഎംജി ഡയറക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരുവര്‍ഷത്തേക്കാണ് നിയമനം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
വിജിലന്‍സ് തലപ്പത്തു നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയുമെന്നും, താനാണോ സര്‍ക്കാറാണോ ആദ്യം പറയുക എന്നു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനത്തിനു മാനേജ്‌മെന്റ് ഉണ്ടോ എന്നറിയില്ല. എന്നാലും ജനപക്ഷം എന്താണെന്ന് താന്‍ ശ്രദ്ധിക്കണം. കേരളത്തിന് മാനേജ്‌മെന്റ് ആവശ്യമുണ്ട് എന്നതാണ് ജനങ്ങളുടെ അഭിപ്രായം. ഇതുവരെ സഞ്ചരിക്കാത്ത വഴിയിലൂടെ നമുക്ക് സഞ്ചരിക്കാമല്ലോ എന്നും അദ്ദേഹം അറിയിച്ചു. അധികാര വികേന്ദ്രീകരണം നല്ല മാനേജ്മന്റ് തത്ത്വമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെന്നും അദ്ദേഹം കട്ടിച്ചേര്‍ത്തു.