തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് നാട്ടുകാരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. നാം മുന്നോട്ടാണെന്നും എന്നാല്‍ കാടിന്റെ മക്കള്‍ പിന്നോട്ടാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.
‘പാഠം ആറ്, കാട്ടിലെ കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. രൂക്ഷമായ വിമര്‍ശനമാണ് പോസ്റ്റില്‍ മുന്‍ വിജിലന്‍സ് മേധാവി ഉന്നയിക്കുന്നത്.
(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)
അന്നമില്ലാതെ മരിച്ചവര്‍-100 കുഞ്ഞുങ്ങള്‍
അടിയേറ്റ് മരിച്ചവര്‍-1
മരിച്ചു ജീവിക്കുന്നവര്‍-31000
സുഖിച്ചു ജീവിക്കുന്നവര്‍-28 വകുപ്പുകാര്‍,
മുടക്കിയ പണം-500കോടി,
വിജിലന്‍സിന്റെ ബി.റ്റി ആഡിറ്റ്- ആളെ തട്ടി
നാം മുന്നോട്ട്, കാടിന്റെ മക്കള്‍ പിന്നോട്ട്!