തിരുവനന്തപുരം: കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്ന് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന സംബന്ധിച്ച കാര്യം അന്വേഷിക്കണമെന്ന പരാതിയില്‍ ഇതു വരെയും നടപടിയെടുത്തില്ലെന്നും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം എത്രയും വേഗം നല്‍കണമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.