തിരുവനന്തപുരം: തന്റെ കര്‍മഭൂമിയില്‍ കര്‍മം നന്നായി ചെയ്യുക എന്നതാണ് നയമെന്ന് ഡിജിപി ജേക്കബ് തോമസ്. മന്ത്രി മഞ്ഞളാംകുഴി അലി ജേക്കബ് തോമസിനെതിരെ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഡിജിപി.
ബഹുനിലമന്ദിരങ്ങള്ക്കുള്ള ചട്ടം സര്‍ക്കാര്‍ മാറ്റി ഉത്തരവിറക്കിയ വിഷയത്തില്‍ ഇന്നലത്തെ നിയമമാകണമെന്നില്ലല്ലോ ഇന്നത്തെ നിയമമെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.