തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ജേക്കബ് തോമസിന് പരാതിയില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന പത്രവാര്‍ത്ത അന്വേഷിക്കണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്.
ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരപ്രമേയത്തില്‍ പറയുന്നത് പോലെയുള്ള പരാതിയില്ല, വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും പിണറായി പറഞ്ഞു.
ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.