തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ മുന്‍ കാലങ്ങളില്‍ ഉണ്ടായതു പോലുള്ള നടപടികളാവില്ല ഇനി ഉണ്ടാവുകയെന്ന് വിജിലന്‍സ് മേധാവി ഡി.ജി.പി ജേക്കബ് തോമസ്. പത്തി വിടര്‍ത്തിയുള്ള പാമ്പിന്റെ ആട്ടം ഇനിയുണ്ടാവില്ല. കാര്യങ്ങള്‍ ചെയ്യുന്നതിലാണ് വിജിലന്‍സ് ഇനി ശ്രദ്ധിക്കുക. അഴിമതിക്കാര്‍ കടി കൊളളുമ്പോള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് മേധാവിയായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.
ക്രിയാത്മക വിജിലന്‍സ് സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫൗള്‍ പ്‌ളേ ഇനിയുണ്ടാവില്ല. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൂടി പ്രകാശിക്കാനുള്ള അവസരം നല്‍കുക എന്നതാണ് ക്രിയാത്മക വിജിലന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബാര്‍ കോഴ അടക്കമുള്ള വിഷയങ്ങളില്‍ നടപടി ഉണ്ടാവുമോയെന്ന ചോദ്യത്തിന് പുറകോട്ട് നോക്കി വണ്ടി ഓടിക്കില്ല എന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്.