കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പബ്ലിസിറ്റി മാനിയയുടെ പിടിയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചില പൊതു പെരുമാറ്റ സംഹിതകളുണ്ട്. മാധ്യമ പ്രചരണങ്ങളുടെ പുറകെ പോയതാണ് ജേക്കബ് തോമസിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും സുധീരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അര്‍പ്പിതമായ ജോലികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി പ്രവര്‍ത്തിക്കുക എന്നുള്ളതാണ് പ്രധാനം. എത്രമാത്രം നിഷ്പക്ഷമായി അദ്ദേഹം പ്രവര്‍ത്തിക്കും എന്നുള്ളത് കാത്തിരുന്നു കാണാമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.