തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് വി.എസ് പറഞ്ഞു.
മുന്‍ മന്ത്രിമാരായ കെ.എം മാണിയും, കെ.ബാബുവും ജേക്കബ് തോമസ് വിജിലന്‍സ് സ്ഥാനത്ത് തുടരരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്റെ വാദം ശരിയാണ്. അദ്ദേഹത്തെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല.
കോടതികളിലെ മാധ്യമ വിലക്കില്‍ വീണ്ടും ഇടപെടുമെന്നും വിഎസ് വ്യക്തമാക്കി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് ദുരുദ്ദേശപരമാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇക്കാര്യത്തില്‍ കത്തയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു