തിരുവനന്തപുരം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.
സര്‍ക്കാര്‍ നല്‍കുന്ന പണവും സേവനങ്ങളും അഴിമതിയില്‍ കുരുങ്ങാതെ ജനങ്ങള്‍ക്കു കിട്ടുന്നുണ്ടോ എന്ന് അറിയാനാണു പരിശോധന. സാധാരണകാര്‍ക്കു നീതി ലഭ്യമാക്കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. രാഷട്രീയ സമ്മര്‍ദങ്ങള്‍ സ്വാഭാവികമാണെന്നും അത് അവഗണിച്ചുകൊണ്ടുള്ള നീതി നിര്‍വഹണമാണു ലക്ഷ്യമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.