Jacob Thomas statement after the reshuffling in Kerala Police

തിരുവനന്തപുരം: യുഡിഎഫ് കാലത്തെ അഴിമതി കേസുകളിലടക്കം പ്രതികരണം പിന്നീടെന്ന് ഡിജിപി ഡോ.ജേക്കബ് തോമസ്. വിജിലന്റ് കേരള പുനഃരുജ്ജീവിപ്പിക്കില്ല. ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാകില്ല. ആറുമാസം അന്നു ലഭിച്ചിരുന്നെങ്കില്‍ കാര്യക്ഷമമായ സംവിധാനം വന്നേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പിട്ടിരുന്നു. നിലവില്‍ ജേക്കബ് തോമസ് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയാണ്.

ബാര്‍കോഴയുള്‍പ്പെടെ വിവാദമായ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍നിന്നും കഴിഞ്ഞ സര്‍ക്കാര്‍ നീക്കിയിരുന്നു.

ഇദ്ദേഹത്തെ കൂടാതെ പല പ്രമുഖര്‍ക്കും സ്ഥാനമാറ്റമുണ്ടായി. ഇവര്‍ക്കെല്ലാം പഴയ പദവിതന്നെ നല്‍കാന്‍ പുതിയ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് തലപ്പത്തു സമഗ്ര അഴിച്ചുപണിനടത്തിയത്.

Top