കൊച്ചി: അഴിമതിക്കാരെ സംരക്ഷിക്കാനാണ് വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ഡിജിപി ജേക്കബ് തോമസ്. ഉത്തരവില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമാറ്റം ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിനൊപ്പമേ നില്‍ക്കുകയുള്ളൂ. അഞ്ച് വര്‍ഷം മുമ്പ് അഴിമതിക്കാര്‍ ആരാണ് എന്നാണ് ചോദിച്ചിരുന്നത്. ആരാണ് വലിയ അഴിമതിക്കാര്‍ എന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യ വിവരാവകാശ കമ്മിഷണര്‍ നിയമനത്തില്‍ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, നിയമനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റി അംഗമായ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ വിയോജിപ്പ് മറികടന്നാണ് വിന്‍സന്‍ എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കിയത്.