കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ജേക്കബ് തോമസ് തിങ്കളാഴ്ച ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ ജേക്കബ് തോമസ് ഇന്ന് നേരിട്ട് ഹാജരാകാനായിരുന്നു കോടതിയുടെ നിര്‍ദേശം. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.
രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ തുടര്‍ച്ചയായി പരാമര്‍ശമുണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു.