ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.

ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരെ ഇതുവരെ രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍, പേര് തിരിച്ചറിയാത്തയാളുടെ ഒരു പരാതി എന്നിവയാണ് രണ്ട് പരാതികള്‍. പേര് വെക്കാതെയുള്ള പരാതിയില്‍ തുടര്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‌സ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെ മേധാവിയായി പ്രവര്‍ത്തിച്ച് വരികയാണ് ജേക്കബ് തോമസ്.

Top