ന്യൂഡല്‍ഹി: വിശ്വാസികള്‍ക്ക് മൃതദേഹം സ്വന്തം വിശ്വാസം അനുസരിച്ച് സംസ്‌കരിക്കാനുള്ള അവകാശം നല്‍കണമെന്ന് ആവശ്യമുന്നയിച്ചുള്ള യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കുവാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ കോടതിയാണ് ഹര്‍ജിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്.
വിഷയത്തില്‍ ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം ആവശ്യമാണെങ്കില്‍ യാക്കോബായ സഭക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.