മുളന്തുരുത്തി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയതിനെതിരെ യാക്കോബായ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. 2017ലെ സുപ്രീംകോടതി വിധി മുളന്തുരുത്തി പള്ളിക്ക് ബാധകമാകില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ഓഗസ്റ്റ് 17നാണ് പള്ളി ഭരണം ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നത്. ക്രമസമാധാന പ്രശ്‌നം ഒഴിവായാല്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിടും നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് മുളന്തുരുത്തി പള്ളി ഉടന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു.

Top