രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം; സമരം അവസാനിപ്പിച്ച് യാക്കോബായ സഭ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് യാക്കോബായ സഭ. വേറെ എവിടെയും ഇല്ലാത്ത പൊലീസ് നടപടികള്‍ പള്ളികളില്‍ വിശ്വാസികള്‍ക്കു മേല്‍ ഉണ്ടായിയെന്ന് സഭ ആരോപിച്ചു. നിയമ നിര്‍മാണം നടത്താന്‍ ഉള്ള ശ്രമങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിറകോട്ടു പോയെന്നും 50 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ച് കൊണ്ട് സഭാംഗങ്ങള്‍ വ്യക്തമാക്കി.

സര്‍ക്കാരില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു, ഇപ്പോള്‍ നിരാശയും വേദനയും പ്രതിഷേധവുമാണെന്നും സഭ രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. സഭയ്ക്ക് രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. സര്‍ക്കാരിന്റെ നിസ്സഹായത ബോധ്യപ്പെട്ടു. നോമ്പ് കാലം വരുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ആഗ്രഹിച്ച നിലയില്‍ കാര്യങ്ങള്‍ നടന്നില്ലെന്നും യാക്കോബായ സഭ കൂട്ടിച്ചേര്‍ത്തു.

Top