തൃശൂർ: മാന്ദാമംഗലം പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നാളെ കുർബ്ബാന നടത്താൻ അനുമതി നൽകിയില്ല. നാളെ ഒരു ദിവസത്തേയ്ക്ക് കുർബ്ബാന നടത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കളക്ടർ നിഷേധിച്ചു.
പള്ളിത്തർക്കത്തിൽ യാക്കോബായ വിഭാഗം, കളക്ടർ മുന്നോട്ട് വെച്ച ഉപാധികൾ അനുസരിക്കുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയാൻ തീരുമാനമാവുകയും ചെയ്തിരുന്നു. ആരാധന നടത്താൻ പള്ളിയിൽ പ്രവേശിക്കില്ലെന്നും എന്നാൽ നാളെ കുർബാന നടത്താൻ അവസരം നൽകണമെന്നുമായിരുന്നു സഭ ആവശ്യപ്പെട്ടത്.
അതേസമയം, കളക്ടറുടെ തീരുമാനത്തില്‍ സന്തോഷമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.