ന്യൂഡല്‍ഹി : പശ്ചിമബംഗാളിലെ ജാദവ്‍പൂർ സർവകലാശാലയിൽ സംഘർഷം. ക്യാമ്പസിൽ നടത്തിയ പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
ബാബുൽ സുപ്രിയോ ഗോ ബാക്ക് വിളികളുമായി യൂണിവേഴ്‌സിറ്റി കവാടത്തിൽ നിലയുറപ്പിച്ച വിദ്യാർത്ഥികൾ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല.
സർവകലാശാലയിലെ നവാഗതരെ സ്വീകരിക്കുന്നതിനായാണ് എബിവിപി പരിപാടി സംഘടിപ്പിച്ചത്.
സംഭവം അറിഞ്ഞ് ഗവർണർ ധൻകർ സർവകലാശാലയിലെത്തി. ക്യാംപസ് വിട്ടുപോകാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ ശക്തമായ പ്രതിരോധം തീർത്തുവെങ്കിലും ഗവർണർ ഇടപെട്ട് ബാബുൽ സുപ്രിയോയെ പുറത്തേക്ക് കൊണ്ടുപോയി. പൊലീസും സഹായത്തിനായി എത്തി. എസ്എഫ്‌ഐയുടെ പ്രതിഷേധത്തിൽ അക്രമാസക്തരായ എബിവിപി വിദ്യാർത്ഥികൾ സർവകലാശാലയുടെ വസ്തുവകകൾ അടിച്ചുതകർത്തതായാണ് റിപ്പോർട്ട്.