ശ്രീലങ്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോലിയുടെ വര്‍ക്ക് ലോഡ് പരിഗണിച്ചാണ് തീരുമാനം. ഇതേ പരമ്പരയിലൂടെ തന്നെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ ജസ്പ്രീത് ബുംറയും തിരികെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്ക്ബസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലിറ്റേഷനിലായിരുന്ന ജഡേജ ലക്‌നൗവില്‍ എത്തിയിട്ടുണ്ട്. ഇവിടെയാണ് ആദ്യ ടി-20 മത്സരം നടക്കുക. നിലവില്‍ ജഡേജ ലക്‌നൗവിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ജഡേജയും ബുംറയും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും പങ്കാളികളാവും. ടെസ്റ്റ് പരമ്പരയില്‍ കോലി കളിക്കും.
വെസ്റ്റിന്‍ഡീസിനെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരം രാത്രി 7 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.