മുംബൈ: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ പുകഴ്ത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ്. ഇന്ത്യന്‍ താരങ്ങളില്‍ ഇഷ്ടപ്പെട്ട ഫീല്‍ഡര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയാണെന്നാണ് റോഡ്സ് പറഞ്ഞു. ഫീല്‍ഡ് ചെയ്യുമ്പോള്‍ മുകളിലൂടെ ത്രോ ചെയ്യണമെന്ന് താന്‍ എല്ലായ്‌പ്പോഴും പറയുന്ന കാര്യമാണ്. പക്ഷെ ജഡേജ സൈഡ് ആം ത്രോയാണ് ചെയ്യുന്നത്. എന്നിട്ടും അദ്ദേഹം ത്രോ മിസ് ചെയ്യാറില്ല.
മെക്കല്‍ ബെവവനെപ്പോലെയാണ് ജഡേജയെ തനിക്കു തോന്നാറുള്ളത്. അത്രത്തോളം വേഗമുണ്ട് ജഡേജയ്‌ക്കെന്നും റോഡ്‌സ് വ്യക്തമാക്കി. ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായി ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു റോഡ്സ്. ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ കുറിച്ച് ചോദിച്ചപ്പോഴാണ് റോഡ്സ് ഇക്കാര്യം പറഞ്ഞത്.
ഡൈവ് ചെയ്യുന്നതോ, സ്ലൈഡ് ചെയ്യുന്നതോയൊന്നും നിങ്ങള്‍ അധികം കണ്ടെന്നു വരില്ല. ജഡേജയ്ക്കു അതിന്റെ ആവശ്യമില്ല. അത്രത്തോളം വേഗം ജഡേജയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഡൈവ് ചെയ്യേണ്ട ആവശ്യം വരാറില്ല. ഞാനും നിങ്ങളുമെല്ലാം വൃത്തിയില്ലാത്ത ഫീല്‍ഡര്‍മാരാണ്. ഗ്രൗണ്ടില്‍ ഇടയ്ക്കിടെ വീണ് ഡ്രസ് വൃത്തികേടാക്കുകയും വളരെ പെട്ടെന്ന് എഴുന്നേറ്റ് കളി തുടരുന്നരാണ് നമ്മള്‍ രണ്ടു പേരും. റോഡ്‌സ് പറഞ്ഞു.
താന്‍ ഇഷ്ടപ്പെടുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഫീല്‍ഡിങ് പ്രകടനം നാട്ടുകാരന്‍ കൂടിയായ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റേതാണെന്നു റോഡ്‌സ് വ്യക്തമാക്കി.