ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയെങ്കിലും, പിന്നീട് ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ടീം രണ്ട് തുടര്‍ വിജയങ്ങളിലൂടെ സെമി സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യം അഫ്ഗാനിസ്ഥാനെതിരെയും പിന്നാലെ സ്‌കോട്ലന്‍ഡിനെതിരെയും കൂറ്റന്‍ വിജയം നേടിയതോടെ, സെമി പ്രതീക്ഷ നിലനിര്‍ത്തി നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ വന്‍കുതിപ്പാണ് നേടിയത്. ഇനി മുന്നേറണമെങ്കില്‍ അടുത്ത മത്സരത്തില്‍ നമീബിയയെ തോല്‍പ്പിക്കുന്നതിനൊപ്പം, ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനോടു തോല്‍ക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യ. അപ്പോള്‍ ഇന്ത്യ, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുമെങ്കിലും മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
Agar New Zealand na Afghanistan ko Hara Dia to phr ..
Ravindra Jadeja: “To phir kia, bag pack kar Kay ghar jaye gai.” 😂😂😂 #T20WorldCup21 pic.twitter.com/NmOjam8dEE— Abu Bakar Butt (@Abubakarrafibut) November 5, 2021
ഇതിനിടെ, സ്‌കോട്ലന്‍ഡിനെതിരായ മത്സരശേഷം മാധ്യമപ്രവര്‍ത്തകരെ കാണാെത്തിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയോട് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇങ്ങനെ: ‘അടുത്ത ദിവസം അഫ്ഗാനിസ്ഥാന് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും?’ – ഇതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ഞങ്ങള്‍ പെട്ടിയുമെടുത്തു തിരിച്ചുപോകും’ എന്നായിരുന്നു ഉടനടി ജഡേജയുടെ മറുപടി. ജഡേജയുടെ ഉത്തരം നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.