ജംനഗര്‍(ഗുജറാത്ത്): ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തതിന് പിന്നാലെ കുടുംബത്തില്‍ നിന്ന് വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശം. ജഡേജയുടെ ഭാര്യക്ക് പിന്നാലെ അച്ഛനും സഹോദരിയും ആണ് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചത്.
പക്ഷേ, ഭാര്യ ബിജെപിയിലാണെങ്കില്‍ അച്ഛനും സഹോദരിയും കോണ്‍ഗ്രസിലാണ് ചേര്‍ന്നത് എന്നൊരു വ്യത്യാസമുണ്ട്. ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.