ജഡേജയ്ക്ക് പനി ; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഉണ്ടായേക്കില്ല

raveendra jadeja

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ കളിക്കുന്ന കാര്യം തുലാസിലെന്ന് ബി.സി.സി.ഐ. രണ്ടു ദിവസമായി തുടരുന്ന പനിയാണ് ജഡേജയ്ക്ക് വിനയായത്.

കണങ്കാലിന് പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ആദ്യ ടെസ്റ്റില്‍ കളിക്കുമെന്നും ബി.സി.സി.ഐ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ധവാന്റെ പരിക്ക് സാരമുള്ളതല്ലെന്നും ബി.സി.സി.ഐ അറിയിച്ചു. ജഡേജയുടെ കാര്യം കളി തുടങ്ങുന്ന ദിവസം രാവിലെ മാത്രമെ തീരുമാനമാകൂ എന്നും ബി.സി.സി.ഐ വ്യക്തമാക്കി.

വെള്ളിയാഴ്ച ന്യൂലാന്റിലാണ് ആദ്യ ടെസ്റ്റ് മാച്ച്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റ് മാച്ചുകളും, ആറ് ഏകദിനങ്ങളും, മൂന്ന് ട്വന്റി20യുമാണുള്ളത്.

Top