മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു.
ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന കരി എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ജഗന്‍ സംവിധാന രംഗത്തെത്തുന്നത്.
മ്യൂസിക് വീഡിയോയില്‍ നായികയായെത്തുന്നത് അഹാന കൃഷ്ണകുമാറാണ്. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അഹാന പഠനവുമായി ബന്ധപ്പെട്ടു അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.