ജാഗ്വറിന്റെ എഫ്‌പേസ് ഇഞ്ചിനീയം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ജാഗ്വര്‍ നിരത്തിലെത്തിച്ച എഫ്‌പേസിന്റെ പുതിയ മോഡല്‍ എഫ്‌പേസ് ഇഞ്ചിനീയം പൂണെയില്‍ പുറത്തിറക്കി.

ബോഡിയുടെ 80 ശതമാനവും അലുമിനിയത്തില്‍ നിര്‍മിച്ചിരിക്കുന്നുവെന്നതാണ് വാഹനത്തിന്റെ സവിശേഷത. ജാഗ്വര്‍ വാഹനങ്ങളുടെ തനത് ഡിസൈനിലുള്ള ഗ്രില്ല്, നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ ഷേപ്പ്ഡ് ഡിആര്‍എല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ബമ്പറിന്റെ താഴെയായി വീതി കുറഞ്ഞ ഫോഗ് ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്ത് അലങ്കരിച്ചിരിക്കുന്നത്.

ഇന്റീരിയറിലും ഏറെ പുതുമകള്‍ ജാഗ്വര്‍ അവകാശപ്പെടുന്നുണ്ട്. കോക്ക്പിറ്റ് സമാനമായ ഇന്റീരിയറില്‍ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വൈഫൈ സ്‌പോട്ട്, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്.

രണ്ട് ലിറ്റര്‍ ഇന്‍ജെയിയം പെട്രോള്‍ എന്‍ജിനിലാണ് ഇന്ത്യന്‍ നിര്‍മിത എഫ്‌പേസ് നിരത്തിലെത്തുന്നത്. 1999 സിസിയില്‍ 184 പിഎസ് പവറും 369 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ജഗ്വാര്‍ എഫ്‌പേസ് ഇഞ്ചിനിയം പെട്രോള്‍ മോഡലിന് 63.17 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില.

Top