ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ ജാഗ്വറിന്റെ എഫ് ടൈപ്പ് മോഡല്‍ വിപണിയിലെത്തി. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജഡ് എന്‍ജിന്‍ എന്നിവയുള്ള മോഡലിന് 90.93 ലക്ഷം രൂപ മുതല്‍ 1.01 കോടി രൂപ വരെയാണ് വില വരിക.
R ആന്റ് SVR വേരിയന്റുകളില്‍ ഈ വാഹനം ലഭ്യമാണ്. ജാഗ്വറിന്റെ മറ്റ് മോഡലുകളായ XE, XF എന്നിവയില്‍ നിന്നും കടംകൊണ്ടതാണ് 2.0 ടര്‍ബോ ചാര്‍ജഡ് എന്‍ജിന്‍. എന്നാല്‍, എഫ് ടൈപ്പ് മോഡലിന് 300 PS പഴറും 5,500 rpm, 400 Nm torque കരുത്തുമാണുള്ളത്.
ധാരാളം സവിശേഷതകള്‍ ഉള്ളതാണ് ജാഗ്വറിന്റെ എഫ് ടൈപ്പ് മോഡല്‍, ഫുള്‍ പനോരാമിക് സണ്‍റൂഫ്, എല്‍ ഇ ഡി ഹെഡ്‌ലൈറ്റ്‌സ്, ആമ്പിയന്റ് ലൈറ്റ് എന്നിവയെല്ലാം ഇവയുടെ പ്രത്യേകതയാണ്. കൂടാതെ 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 380 വാട്ട്, 8 സ്പീക്കര്‍, 2 സബ് വൂഫര്‍ സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടും.
ഓഡി TT, പോര്‍ഷെ 718 എന്നീ വാഹനങ്ങളായിരിക്കും ജാഗ്വര്‍ എഫ് ടൈപ്പിന്റെ പ്രധാന എതിരാളികള്‍.