ജാഗ്വാറിന്‍റെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ മോഡൽ ഐ-പേസ് ഇന്ത്യയിൽ

മുംബൈ: ജ്വാഗറിൻറെ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലെ ആദ്യ സംരംഭമായ ഐ പേസ് ഇന്ത്യൻ വിപണിയിലെത്തുന്നു. പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ് യു വിയുടെ ആദ്യ യൂണിറ്റ് ജെഎൻപിടിയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫിറൻസെ റെഡ് നിറത്തിലുള്ള എച്ച്എസ്ഇ വേരിയന്റാണ് ഇന്ത്യയിലെത്തിയിരിക്കുന്ന ഐ പേസ്. 90കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററി, 294 കെഡബ്ല്യൂ പവർ, 696 എൻഎം ടോർക്ക്, 4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിലേക്ക് മാറാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദ ഇയർ, വേൾഡ് ഗ്രീൻ കാർഡ് 2019 എന്നീ അംഗീകാരങ്ങൾ നേടാൻ ഐ പേസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ‘ഐ പേസ്’ ജാഗ്വറിന്റെ വളർച്ച നാഴികകല്ലായി മാറുമെന്നും കമ്പനിയുടെ ഇലക്ട്രിഫൈഡ് ഫ്യൂച്ചറിലേക്കുള്ള മാറ്റമായിരിക്കുമിതെന്നും ജാഗ്വർ ലാൻറ് റോവർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡൻറുമായ രോഹിത് സൂരി പറഞ്ഞു.

Top