ഇലക്ട്രിക് ഇ – ടൈപ്പ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ജാഗ്വര്‍ ലാന്റ് റോവറിന് അനുമതി

ബ്രിട്ടനിലെ വലിയ കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്റ് റോവറിന് ഇലക്ട്രിക് ഇ-ടൈപ്പ് സ്‌പോര്‍ട്‌സ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി. 2020 ഓടുകൂടി ഇത്തരത്തിലുള്ള ആദ്യ വാഹനം പുറത്തിറക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു.

Jaguar-Land-Rover

പുതിയ വാഹനം ഇറക്കുമെന്ന് കമ്പനി അറിയിച്ചെങ്കിലും അതിന് എത്ര വില വരുമെന്ന് ബ്രിട്ടന്‍ കാര്‍ നിര്‍മാതാക്കള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ജാഗ്വറിന്റെ ഇലക്ട്രിക് വാഹനം ഫുള്‍ റിവേഴ്‌സബിള്‍ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Top