വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നല്‍കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍

കോവിഡ് മഹാമാരി കാരണം മിക്ക വാഹന നിര്‍മാതാക്കളും അവരുടെ ഉല്‍പ്പന്നങ്ങളില്‍ വാറണ്ടി, എക്‌സ്റ്റെന്‍ഡഡ് വാറണ്ടി, സൗജന്യ സേവനങ്ങള്‍ എന്നിവ വിപുലീകരിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും നീട്ടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

ഇന്ത്യയും ഉപഭോക്താക്കള്‍ക്കായി ഈ സാഹചര്യത്തില്‍ നിരവധി ഇളവുകളാണ് നല്‍കുന്നത്. മുകളില്‍ സൂചിപ്പിച്ച മൂന്ന് സേവനങ്ങളിലും തീയതിക്കും വാഹനം സഞ്ചരിക്കുന്ന ദൂരത്തിനും കമ്പനി ഇളവ് പ്രഖ്യാപിച്ചു.

ലോക്ക്ഡൗണ്‍ കാരണം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും ഈ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്നതിനാല്‍ ഉപഭോക്തൃ ആശങ്ക റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ വാഹനങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് വാറന്റി നീട്ടി നല്‍കും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഡീലര്‍ഷിപ്പുകളോടും ഇക്കാര്യം അറിയിക്കും എന്നും കമ്പനി വ്യക്തമാക്കി.ഇവയ്ക്കു പുറമേ സൗജന്യ സേവന ഷെഡ്യൂളുകള്‍ എല്ലാ വാഹനങ്ങളിലും രണ്ട് മാസം അല്ലെങ്കില്‍ 3,200 കിലോമീറ്റര്‍ വരെ നീട്ടി നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണില്‍ വാഹനങ്ങളുടെ 2020 മാര്‍ച്ച് 23 നും ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്നതിനും ഇടയില്‍ കാലഹരണപ്പെടുന്ന എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയുള്ള വാഹനങ്ങള്‍ക്ക് 1,000 കിലോമീറ്റര്‍ വരെ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ അവസാനിച്ച് 30 ദിവസത്തിനുശേഷവും അറ്റകുറ്റപ്പണികള്‍ക്ക് വാറന്റി ക്ലെയിം ചെയ്യാന്‍ കഴിയും. അടിയന്തിര സാഹചര്യങ്ങളില്‍ റോഡ് സൈഡ് സഹായ നമ്പറുകള്‍ ഇപ്പോഴും സജീവമാണെന്ന് കമ്പനി പറയുന്നു.

നിലവില്‍ വാഹന ഉപയോഗം അനുവദിക്കാത്ത സാഹചര്യത്തില്‍ ഉടമകളോട് തങ്ങളുടെ വാഹനങ്ങള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ എങ്കിലും സ്റ്റാര്‍ട്ട് ചെയ്തിടാന്‍ നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാഹനങ്ങളുടെ ബാറ്ററിയുടെ ആയുസ്സ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും കൂടാതെ ആവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാകാതിരിക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാവുമെന്നും അധികൃതര്‍ അറിയിച്ചു.

അധിക സൗകര്യത്തിനായി, കമ്പനിയുടെ പുതിയ ഇന്റഗ്രേറ്റഡ് ബുക്കിംഗ് സിസ്റ്റം ഉപയോഗിച്ച് കാറുകള്‍ക്കായുള്ള സര്‍വ്വീസ് അപ്പോയിന്റ്‌മെന്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി എടുക്കാം.

ഇതിനായി ഉപഭോക്താവ് കാറിന്റെ വിശദാംശങ്ങള്‍ നല്‍കണം, അതിനു ശേഷം അടുത്തുള്ള ഡീലറിനെ തിരഞ്ഞെടുത്ത് ആവശ്യമുള്ള സേവന ഓപ്ഷനുകള്‍ നല്‍കിയാല്‍ മതിയാവും. ലഭ്യമായ സ്ലോട്ടുകളില്‍ നിന്ന് തീയതിയും സമയവും തിരഞ്ഞെടുത്ത ശേഷം കമ്പനി ഒരു ഇ-മെയില്‍ അയയ്ക്കുകയും അങ്ങനെ അപ്പോയിന്റ്‌മെന്റ് സ്ഥിരീകരിക്കുകയും ചെയ്യാം.

Top