ജാഗ്വറിന്റെ ജൂലൈ മാസത്തിലെ വില്‍പ്പനയില്‍ 21.6 ശതമാനം കുറവ്

ടാറ്റാ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്റ് റോവറിന്റെ ജൂലൈ മാസത്തിലെ വില്‍പ്പന 21.6 ശതമാനം കുറഞ്ഞ് 36,144 യൂണിറ്റായി. ജാഗ്വര്‍ ബ്രാന്‍ഡിന്റെ ആകെയുള്ള വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15.2 ശതമാനം കുറഞ്ഞ് 10,992 ആയി. കമ്പനി പുറത്തു വിട്ട സ്റ്റേറ്റ്‌മെന്റിലാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ചൈനയിലും നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് ഉള്ളത്. 46.9 ശതമാനം. മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ ഇപ്രകാരം, യൂറോപ്പ് – 26.5 ശതമാനം, യു കെ – 18.3 ശതമാനം, നോര്‍ത്ത് അമേരിക്ക 9.5 ശതമാനം

ചൈനീസ് വിപണിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ താരിഫ് നയം വാഹനത്തിന്റെ വില്‍പ്പനയെ വളരെ മോശമായ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് ജാഗ്വര്‍ ലാന്റ് റോവര്‍ ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഫെലിക്‌സ് അഭിപ്രായപ്പെട്ടു.

Top