പുതിയ ഡിസ്‌കവറി ഇന്ത്യയില്‍ അവതരിപ്പിച്ച് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍

മുംബൈ: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഇന്ത്യയില്‍ അവതരിപ്പിച്ചു. 88.06 ലക്ഷം രൂപയിലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ് ഷോറും വില ആരംഭിക്കുന്നതെന്നും ഏറ്റവും പുതിയ തലമുറയില്‍ നിന്നുള്ള ശക്തവും കാര്യശേഷിയുള്ളതുമായ സിക്‌സ് സിലണ്ടര്‍ ഇന്‍ജിനിയം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍. അഡ്വാന്‍സ്ഡ് പിവി പ്രോ ഇന്‍ഫോടെയ്‌മെന്റ് തുടങ്ങി നിരവധി സവിശേഷതകളാണുള്ളതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ ഡിസ്‌കവറി കാര്യശേഷിയിലും കണക്ടിവിറ്റിയിലും , ബഹുമുഖ വൈവിധ്യത്തിലും ലോകത്തിലെ ഏറ്റവും മികച്ച സെവന്‍ സീറ്റ് പ്രീമിയം എസ്യുവികളില്‍ ഒന്നാണെന്ന് കമ്പനി പറയുന്നു. ക്ലാം ഷെല്‍ ബോണറ്റ്, സ്റ്റെപ്ഡ് റൂഫ്, വലിയ തോതില്‍ കാഴ്ച്ച സാധ്യമാകുന്ന സി പില്ലാര്‍ തുടങ്ങിയ ഡിസ്‌കവറി സവിശേഷതകള്‍ ഇക്കുറിയും തുടരുന്നുണ്ട്.

ആനിമേറ്റഡ് സ്വീപിങ് ഫ്രണ്ട് , റീയര്‍ ഇന്‍ഡികേറ്ററുകള്‍, ,പുതിയ സൈഡ് വെന്റ് ഇവയെല്ലാം ചേര്‍ന്ന് കൂടുതല്‍ മികച്ച രീതിയിലാണ് പുത്തന്‍ ഡിസ്‌കവറി അവതരിപ്പിക്കുന്നത് . ഫുള്‍ സൈസ് സെവന്‍ സീറ്റ് ലേ ഔട്ട് നഷ്ടമാകാതെ ഡിസ്‌കവറിയുടെ ക്രാഫ്റ്റ്മാന്‍ഷിപ്പ് ചോര്‍ന്ന് പോകാതെയാണ് അകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിസ്താരമായ കാബിന്‍ , പിവി പ്രോ ഇന്‍ഫോടെയ്‌മെന്റ്, പൂര്‍ണമായും പുനര്‍ രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോള്‍, വലുപ്പത്തില്‍ 48 ശതമാനം വര്‍ധനവുള്ള 28.95 സെന്റീമീറ്റര്‍(11.4) ഫുള്‍ എച്ച് ഡി ടച്ച് സ്‌ക്രീന്‍ എന്നിവയും ഡിസ്‌കവറിന്റെ പ്രത്യേകതകളാണ് .

സൗകര്യവും സുഖം മുന്‍ നിര്‍ത്തി ലാന്റ് റോവറിന്റെ ക്ലിക്ക് ആന്റ് ഗോ ടാബ് ലറ്റ് ഹോള്‍ഡര്‍ മുന്‍ നിര സീറ്റിന്റെ പുറക് വശത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കുടുംബ സമേതം സുഖപ്രദമായ യാത്രാനുഭവം നല്‍കുന്ന തരത്തിലുള്ള സീറ്റ് പ്രൊഫൈലിങ് ആണ് ഒരുക്കിയിരിക്കുന്നത് . കമാന്‍ഡ് ഡ്രൈവിങ് പൊസിഷനില്‍ നിന്ന് ഡ്രൈവര്‍ക്ക് മികച്ച കാഴ്ച്ച സാധ്യമാക്കുന്നത് മൂലം ഡ്രൈവിങ് ആത്മവിശ്വാസമുള്ളതും അയാസരഹിതവുമായിരിക്കും. മികവേറിയ നിയന്ത്രണ സംവിധാനങ്ങളും കട്ടിങ് എഡ്ജ് ടെക്‌നോളജിയും റോഡുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഡ്രൈവറെ സഹായിക്കുന്നു

പുതിയ ഡിസ്‌കവറി സിക്‌സ് ഇന്‍ജിനിയം പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലാന്റ് റോവറിന്റെ ഫോര്‍ സിലണ്ടര്‍ പി 300 ഇന്‍ജിനിയം പെട്രോള്‍ പവര്‍ ട്രെയിനും ലഭ്യമാണ്. ഫ്രണ്ട് , റിയര്‍ ആക്‌സിലുകളില്‍ ടോര്‍ക്ക് അനുയോജ്യമായ വിധം ലഭിക്കുന്നതിന് സിക്‌സ് സിലണ്ടര്‍ എഞ്ചിന്‍ സവിശേഷത സഹായിക്കുന്നു. സെന്‍സര്‍ വഴി സാഹചര്യത്തിന് അനുസരിച്ച് ടോര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ സാധ്യമാകുന്നു.

പുതിയ ഇന്റലിജന്റ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ട്രാക്ഷന്‍ പരമാവധി നല്‍കുന്നതും ഓണ്‍ റോഡ് ഡൈനാമിക്‌സും ഡ്രൈവ് ലൈന്‍ എഫിഷ്യന്‍സിയും വര്‍ദ്ധിപ്പിക്കുന്നു. ഇത് മൂലം ഇന്ധന ക്ഷമത വര്‍ദ്ധിക്കുന്നതാണെന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് കുറയുമെന്നും ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ വ്യക്തമാക്കുന്നു.

 

Top