ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ അടുത്ത വര്‍ഷം ആദ്യം ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനം. ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സാണ് ജഗ്വാറിന്റെ ഉടമകള്‍.
ബ്രിട്ടന്റെ യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകനുളള തീരുമാനമാണ് (ബ്രക്‌സിറ്റ്) ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാറിനെ പ്രതിസന്ധിയിലേക്ക് നയിച്ചതിന് പിന്നില്‍. ബ്രക്ക്‌സിറ്റ് പ്രതിസന്ധി രൂക്ഷമായത് ജഗ്വാറിന്റെ സപ്ലൈ ചെയിനുകളെ താറുമാറായിരിക്കുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ആഗോള സാമ്പത്തിക സേവന ഭീമനായ എസ് ആന്‍ഡ് പി ഗ്ലോബല്‍ ടാറ്റ മോട്ടോഴ്‌സിന്റെ റേറ്റിങ് താഴ്ത്തുകയുണ്ടായി.
എന്നാല്‍ തെഴിലാളികളെ പിരിച്ചുവിടാനുളള പ്രഖ്യാപനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ടാറ്റ മോട്ടോഴ്‌സ് തയ്യാറായിട്ടില്ല.