ജഗ്വാര്‍ ലാന്‍ഡ് റോവര്‍നെ അനുകരിച്ച ചൈനീസ് നിര്‍മ്മാതാക്കള്‍ക്കെതിരെ അനുകൂല വിധി

ഡംബര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍(ജെ എല്‍ ആര്‍). റേഞ്ച് റോവര്‍ ഇവോക്കിനെ അനുകരിച്ച ചൈനീസ് വാഹന നിര്‍മ്മാതാക്കല്‍ക്കെതിരെ, അനുകൂല വിധിയുമായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍.

റേഞ്ച് റോവര്‍ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച ഇവോക്കിന്റെ അഞ്ചു സവിശേഷതകള്‍ ജിയാങ്‌ലിങ് മോട്ടോഴ്‌സ് നിര്‍മിച്ച ലാന്‍ഡ് വിന്‍ഡ് എക്‌സ് സെവനിലും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഈ സാഹചര്യത്തില്‍ ലാന്‍ഡ് വിന്‍ഡിന്റെ നിര്‍മാണവും വിപണനവും വില്‍പ്പനയുമൊക്കെ ഉടന്‍ നിര്‍ത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒപ്പം ജഗ്വാര്‍ ലാന്‍ഡ് റോവറിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതിയില്‍ പറയുന്നു. കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍, ഇവോക് ചൈനയില്‍ പുതിയ മോഡല്‍ ഇറക്കാനും പദ്ധതി ഇടുന്നുണ്ട്.

Top