ന്യൂഡല്‍ഹി: അളവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്നാരോപണത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ജയ് ഷായയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
‘ദി വയര്‍’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണു കേസ്. മോഡി അധികാരത്തില്‍ എത്തിയ ശേഷം കമ്പനി വരുമാനം അരലക്ഷത്തില്‍ നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്നായിരുന്നു മാധ്യമ സ്ഥാപനം പുറത്തുവിട്ട വാര്‍ത്ത. അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തനിക്കും കമ്പനിക്കും മാനഹാനി ഉണ്ടായിക്കിയെന്നും നൂറു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അഹമ്മദാബാദ് അഡിഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണു വാദം കേള്‍ക്കുക.