ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വീട്ടിലിരുന്ന് വിധി കേട്ട് പ്രതികരിച്ച് എന്‍കെ അദ്വാനി. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം ജയ് ശ്രീറാം എന്നായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക കോടതിയുടെ വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് എല്‍കെ അദ്വാനി പ്രതികരിച്ചു. തനിക്കും ബിജെപിക്കും രാമജന്മഭൂമി പ്രസ്ഥാനത്തിലുണ്ടായിരുന്ന വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് വിധിയെന്നും അദ്വാനി പ്രതികരിച്ചു.
കോടതിയുടേത് വളരെ സുപ്രധാനമായ ഒരു വിധിയാണ്. തങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന തീരുമാനം കൂടിയാണത്. കോടതി വിധിയെ കുറിച്ച് കേട്ടപ്പോള്‍ തങ്ങള്‍ എല്ലാവരും ജയ് ശ്രീറാം ജപിച്ചുവെന്നും അദ്വാനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിധിക്ക് ശേഷം പുറത്ത് മാധ്യമങ്ങളെ അദ്വാനി കണ്ടതും ജയ് ശ്രീറാം പറഞ്ഞുകൊണ്ടായിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നുളള തന്റെ സ്വപ്നത്തിലേക്ക് വഴി തുറന്ന കോടതി വിധിയുടെ ചുവട് പിടിച്ചാണ് ഈ വിധിയെന്നും അദ്വാനി പറഞ്ഞു.