ജയ് ശ്രീ റാം വിളി ബംഗാളി സംസ്‌കാരത്തിന് യോജിക്കുന്നതല്ല; അമര്‍ത്യാ സെന്‍

കൊല്‍ക്കത്ത: ബംഗാളി സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല ജയ് ശ്രീ റാം വിളിയെന്ന് അമര്‍ത്യാ സെന്‍. ജയ് ശ്രീ റാം ബംഗാളിന് ചേരില്ലെന്നും മാ ദുര്‍ഗ വിളിയാണ് ബംഗാളികളുടെ ട ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതെതെന്നും നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനും കൂടിയായ അദ്ദേഹം വ്യക്തമാക്കി.

നാല് വയസുകാരിയായ പേരകുട്ടിയോട് ആരാണ് ഇഷ്ട ദൈവമെന്ന് താന്‍ ചോദിച്ചപ്പോള്‍ മാ ദുര്‍ഗയെന്ന മറുപടിയാണ് ലഭിച്ചത്. ജനങ്ങളെ മര്‍ദിക്കാന്‍ വേണ്ടി മാത്രമാണ് ജയ് ശ്രീ റാം ഉപയോഗിക്കുന്നത്. ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ നിരവധി പേര്‍ക്ക് മര്‍ദനമേല്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് അമര്‍ത്യാ സെനിന്റെ പ്രസ്താവന.

Top