തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണകടത്ത് കേസിലെ പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയില്‍ വകുപ്പ്. പ്രതികള്‍ ജയില്‍ നിമയങ്ങള്‍ പാലിക്കുന്നില്ലെന്ന് ജയില്‍ വകുപ്പ് ആരോപിച്ചു. ഈ മാസം 5 ന് രാത്രി റമീസ് സെല്ലിനുള്ളില്‍ സിഗരറ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങള്‍ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.
പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ റമീസിന് പാഴ്‌സല്‍ എത്തുന്നുണ്ട്. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇത് കൈമാറുന്നില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. കസ്റ്റംസ് – എന്‍ഐഎ കോടതിയില്‍ പൂജപ്പുര ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി.